കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്തിലെ കായകൽപ്പ് പുരസ്കാരം നേടിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ പഞ്ചായത്ത് ആദരിച്ചു
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കായകൽപ്പ് പുരസ്കാരം നേടിയ സ്ഥാപനങ്ങളിലെ ജിവനക്കാരെ പഞ്ചായത്ത് ആദരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു മെമ്പർമാരായ ധന്യ പി, രമ്യ കെ ,സന്ധ്യ വി, കെ.വി ബാബു, LHI ഷൈല മാത്യു , നവ്യ ,വിനിത, രമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി സജിന്ദ്രൻ പുതിയ പുരയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി JHI സജിത്ത് വി നന്ദിയും പറഞ്ഞു സേവന ഗുണനിലവാരത്തിനും, ശുചിത്വ - ഭൗതിക സാഹചര്യത്തിനുമുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരമാണ് കായകൽപ്പ് ജില്ലയിൽ ഒന്നാം സ്ഥാനം ചോയ്യംകോട് ജനകിയാരോഗ്യ കേന്ദ്രം നേടിയപ്പോൾ ബിരിക്കുളം ജനകിയാരോഗ്യ കേന്ദ്രത്തിനുമാണ് രണ്ടാം സ്ഥാനം നേടിയത് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ആരോഗ്യമേഖലയ്ക്ക് വളരേയേറെ പ്രാധാന്യം നൽകുന്നുണ്ട്
No comments