കാലിച്ചാനടുക്കം മിൽക്ക് സൊസൈറ്റിയിൽ ഗ്ലാസ് തകർത്ത് കവർച്ചാശ്രമം പ്രതി അറസ്റ്റിൽ
നീലേശ്വരം: കാലിച്ചാനടുക്കം ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ ജനൽ ഗ്ലാസ് തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം അലക്കടിയിലെ ശ്രീജിത്തിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സഹകരണസംഘം ഓഫീസിന്റെ ജനൽഗ്ലാസ് കല്ലുകൊണ്ട് തകർത്ത് സ്ഥാപനത്തിനകത്ത് സൂക്ഷിച്ച പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്.
No comments