Breaking News

ജില്ലാപഞ്ചായത്തും സമഗ്ര ശിക്ഷ കേരളവും കൈകോർത്ത് നാട്ടക്കൽ പ്രദേശം ദത്തെടുത്തതിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു


മാലോം: കാസർഗോഡ് ജില്ലാപഞ്ചായത്തിൻ്റെ സഹകരണത്തോടെ സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന  വൈവിധ്യ തനത് വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പദ്ധതിയുടെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ പ്രദേശം ദത്തെടുത്തതിന്റെ പ്രവർത്തന ഉദ്ഘാടനവും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് നിർവഹിച്ചു.  എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ വി എസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. പി പുഷ്പാകരൻ പദ്ധതി രേഖ അവതരിപ്പിച്ചു.

  പ്രദേശത്തെ ജനപ്രതിനിധികൾ പ്രമോട്ടർമാർ കുടുംബശ്രീ പ്രതിനിധികൾ ജനമൈത്രി പൊലീസ്, എക്സൈസ് വകുപ്പ് ആരോഗ്യവകുപ്പ് എസ്എസ്കെ വിദ്യാഭ്യാസ വകുപ്പ് എന്നിവ ഉൾപ്പെട്ട സാമൂഹിക സമിതികൾ രുപീകരിച്ച് കുട്ടികളുടെ അക്കാദമികവും സാമൂഹികവുമായ

വികാസത്തിനുവേണ്ടി പ്രവർത്തിക്കും.


 നാട്ടക്കൽ പ്രദേശം ദത്തെടുക്കുന്നതിന് മുന്നോടിയായി ചിറ്റാരിക്കാൽ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്നതിനും അവരുടെ അക്കാദമികവും സാമൂഹി കവുമായ ഉന്നമനവുമാണ് പദ്ധതിയുടെ ലക്ഷ്യം.

ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സി ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ അധ്യക്ഷത വഹിച്ചു.  കെ കെ തങ്കച്ചൻ, ജസീന്ത ജോൺ, വിനോദ്കുമാർ കുട്ടമത്ത്, കെ വിജയകുമാരി, കെ.വി വിനീത്, ഇ.ടി സുജി, കെ എസ് ഹരികൃഷ്ണന്‍, ചാൾസ് ജോസ്, എം.സി രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.

No comments