സാമൂഹിക രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന കള്ളുവേലിയിൽ മൈക്കിളിന്റെ നിര്യാണം ; കല്ലൻചിറയിൽ അനുശോചനയോഗം ചേർന്നു.
വെള്ളരിക്കുണ്ട് : കല്ലൻച്ചിറയിലെ സാമൂഹിക പൊതുരംഗത്ത് സജീവമായിരുന്ന കല്ലൻച്ചിറയിലെ കള്ളുവയലിൽ മൈക്കിളിന്റെ സംസ്‍കാരം വൻ ജനവലിയുടെ സാനിധ്യത്തിൽ ബളാൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്നു.തുടർന്ന് യു ഡി എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു.
യോഗത്തിൽ ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, മുസ്ലിം ലീഗ് നേതാവ് എ സി. ലത്തീഫ് വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ ഇസ്ഹാഖ് കനകപള്ളി, ഷോബി ജോസഫ് , വിഎം ബഷിർ , മോഹനൻ , പ്രിൻസ് പ്ലാക്കൽ , അബ്‌ദുൾ കാദർ , ഷാജൻ പൈങ്ങോട്ട് , ജിമ്മി ഇടപാടി,സാജൻ ജോസഫ് , തോമസ് കെ ടി ദേവസ്യ എന്നിവർ സംസാരിച്ചു.
No comments