Breaking News

കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗൃഹസന്ദർശന ജനസമ്പർക്ക യാത്രയുടെയും ഫണ്ട് ശേഖരണത്തിന്റെയും മണ്ഡലംതല ഉദ്ഘാടനം നടന്നു


കള്ളാർ : കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഗൃഹ സന്ദർശന ജനസമ്പർക്ക യാത്രയുടെയും ഫണ്ട് ശേഖരണത്തിന്റെയും മണ്ഡലം തല ഉദ്ഘാടനം പ്രവാസിയും പൊതുപ്രവർത്തകനുമായ മൊയ്തു ചാപ്പക്കാൽന്റെ ഭവനത്തിൽ വെച്ച് ഡി സി സി ജനറൽ സെക്രട്ടറി ശ്രീ ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീ എം എം സൈമൺ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ നാരായണൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ പി സി തോമസ്, വാർഡ് പ്രസിഡണ്ട് ശ്രീമതി ഷാജിത ബഷീർ, വാർഡ് മെമ്പർ ശ്രീ സന്തോഷ് വി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി

No comments