ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലംതല ഗ്യഹ സന്ദർശനത്തിന് തുടക്കം കുറിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലത്തിൽ KPCC യുടെ നിർദ്ദേശാനുസരണം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഗ്യഹ സന്ദർശനത്തിന് തുടക്കമായ്. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ കൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ സാധാരണകാരൻ്റെ കണ്ണീരെപ്പാൻ UDF സർക്കാർ അധികാരത്തിലെത്തുമെന്നും അതിനുള്ള തുടക്കമാണ് ഗ്യഹ സന്ദർശനം എന്നും ഗ്യഹ സന്ദർശനത്തിൻ്റെ ഭാഗമായിട്ടുള്ള ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു കൊണ്ട് KPCC മെമ്പർ ശാന്തമ്മ ഫിലിപ്പ് പറഞ്ഞു. കൊല്ലംമ്പാറ 2 വാർഡിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡൻ്റ് നാരായണൻ ക്കക്കോൾ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഭാരവാഹി അശോകൻ ആറളം,മണ്ഡലം ഭാരവാഹികളായ ബാലഗോപാലൻ കാളിയാനം, മേരിക്കുട്ടി മാത്യ,ബൂത്ത് പ്രസിഡൻ്റ് ഗീത രാമചന്ദ്രൻ, ടോമി മണിയഞ്ചിറ, 2-വാർഡ് പ്രസിഡൻ്റ് മഹേന്ദ്രൻ കുവാറ്റി, 14- വാർഡ് പ്രസിഡൻ്റ് റോസമ്മ ചാക്കോ ',വാർഡ് കോൺഗ്രസ് ഭാരവാഹികളായ രാധാക്യഷ്ണൻ കൊല്ലമ്പാറ ,വേണു ഗോപാൽ കൊളങ്ങാട്ട് എന്നിവർ നേതൃത്വം നല്കി.
No comments