Breaking News

കാഞ്ഞങ്ങാട് ആവിക്കരയിലെ ലോഡ്ജ് മുറിയിൽ പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ


കാസർകോട്: കാഞ്ഞങ്ങാട് ആവിക്കരയിലെ ലോഡ്ജ് മുറിയിൽ പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. കർണാടക ബാഗേപ്പള്ളി ജൂവൽപ്പാളിയ സ്വദേശി സഹീർ അഹമ്മദിനെ(48)യാണ് ഹൊസ്ദുർഗ് പൊലീസ് ആന്ധ്രാപ്രദേശിൽ എത്തി പിടികൂടിയത്. എസ്ഐ എ.ആർ ശാർങധരന്റെ നേതൃത്വത്തിലുള്ള സംഘം തിരുപ്പതി ജില്ലയിലെ വൈഎസ്ആർ കോളനിയിൽ നിന്നാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. 2008-ലാണ് കൊല നടന്നത്. കർണാടകയിൽ നിന്നു പൂക്കൾ വിൽക്കാൻ കാഞ്ഞങ്ങാട്ടെത്തിയ കുടുംബത്തിലെ സുനിൽ എന്ന 10 വസയുകാരനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഏപ്രിൽ 17-ന് രാവിലെ മാതാപിതാക്കളുൾപ്പെടെയുള്ളവർ പുറത്ത് പോയ സമയത്ത് ലോഡ്ജിൽ കയറിയ സഹീർ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മുറിയിലുണ്ടായിരുന്ന 8,500 രൂപ എടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നീട് സഹീറിനെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. സ്വദേശമായ കർണാടക ബാഗേപ്പള്ളി ജൂവൽപ്പാളിയ ഗ്രാമത്തിൽ പലതവണ പോയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാൽ 2023-ൽ സഹീർ എടുത്ത സിംകാർഡാണ് പൊലീസിന് തുമ്പായത്. തുടർന്ന് വീണ്ടും അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങത്തിന്റെ നിർദേശപ്രകാരം എസ്ഐ എ.ആർ. ശാർങ്ധരന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.ടി. അനിൽ, എ. ജ്യോ തിഷ്, എ. സനീഷ്കുമാർ എന്നിവർ ആന്ധ്രയിലെത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

No comments