Breaking News

പുങ്ങംചാൽ ടൗണിലെ ഹൈമാസ് ലൈറ്റ് പ്രകാശിപ്പിക്കാൻ അധികൃതർ തയ്യാറാകണം ; ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് വർഷിക ജനറൽ ബോഡി യോഗം


പുങ്ങംചാൽ : മാസങ്ങളായി പ്രകാശിക്കാതെ കിടക്കുന്ന പുങ്ങംചാൽ ടൗണിലെ ഹൈമാസ് ലൈറ്റ് അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രകാശിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് വർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

എം. രജഗോപാലൻ എം. എൽ. എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത്‌ പുങ്ങം ചാൽ പാലത്തിനു സമീപം ചീർക്കയം റോഡിൽ ഹൈമാസ്‌ ലൈറ്റ് സ്ഥാപിച്ചത്.
വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ടൈമർ സംവിധാനത്തോടെ പ്രവർത്തിച്ചിരുന്ന ലൈറ്റ്മാസങ്ങളായി പ്രകാശിക്കാതെ കിടക്കുന്നത് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പുങ്ങം ചാൽ ടൗണിൽ രാത്രി ആയാൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്...

ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി യോഗം ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷതവഹിച്ചു..
ജോലി ആവിശ്യാർത്ഥം വിദേശത്തേക്ക്‌ പോകുന്ന യൂണിറ്റ് ജനറൽ സെക്രട്ടറി അജിത് കുമാറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി..
മേഖലാ പ്രസിഡന്റ് തോമസ് കാനാട്ട് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കൗൺ സിൽ അംഗം തോമസ് ചെറിയാൻ. ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ട് അവരി പ്പിച്ചു.
സെക്രട്ടറി അജിത് കുമാർ സ്വാഗതവും ട്രഷർ നിർമ്മല രഘു നന്ദിയും പറഞ്ഞു.. കെ. വിനീതിനെ പുതിയജനറൽ സെക്രട്ടറി ആയും പി. വേണു ഗോപാലിനെ വർക്കിംഗ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു...

No comments