10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ
പാലക്കാട്: നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക്(23) അച്ഛൻ സെന്തിൽ കുമാർ(53) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൊല്ലംകോട് വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നെന്മാറ എക്സൈസ് ഇൻസ്പെക്ടർ പി സുരേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കെ വേണുഗോപാൽ, കെ സാബു, കെ ആനന്ദ്, സീ സനോജ്, ജെ അജീഷ്, ആർ രാജേഷ്, വി ഷീജ, എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
No comments