ഉദ്ഘാടനത്തിനൊരുങ്ങി കരിന്തളത്തെ കെസിസിപിഎൽ പെട്രോൾ പമ്പ്
കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രൊഡക്റ്റ്സ് (കെസിസിപി) ലിമിറ്റഡിന്റെ വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി കരിന്തളത്ത് ആരംഭിക്കുന്ന നാലാമത്തെ പെട്രോള്‍ പമ്പ് തലയടുക്കത്ത് ഉദ്ഘാടനത്തിന് സജ്ജമായി. ആഗസ്ത് 23ന് രാവിലെ എട്ട് മണി മുതല്‍ ട്രയല്‍ വില്‍പന ആരംഭിക്കും. ആഗസ്ത് അവസാന വാരം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യും.
No comments