Breaking News

കുറ്റിക്കോൽ സ്വദേശിയുടെ നേതൃത്വത്തിൽ വൊർക്കാടിയിൽ നായാട്ടിനു എത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശരാക്കിയശേഷം തോക്കും തിരകളും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


കാസർകോട്: കുറ്റിക്കോൽ സ്വദേശിയുടെ നേതൃത്വത്തിൽ വൊർക്കാടിയിൽ നായാട്ടിനു എത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശരാക്കിയശേഷം തോക്കും തിരകളും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വൊർക്കാടി, പുരുഷം കോടിയിലെ മുഹമ്മദ് റാഷിഖി (25)നെയാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ അനൂപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോൽ സ്വദേശി നിധീഷും സംഘവുമാണ് അക്രമത്തിനു ഇരയായത്. കേസിൽ അംഗഡിപ്പദവിലെ സൈഫുദ്ദീൻ (29), കാസർകോട്, ഹിദായത്ത് നഗറിലെ മൊയ്തീൻ എന്ന ചറുമുറു മൊയ്തീൻ (29), ഉളിയത്തടുക്ക, നാഷണൽ നഗറിലെ മുഹമ്മദ് സുഹൈൽ(28) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

No comments