തെരുവുനായ ശല്യം രൂക്ഷം ; കേരള സീനിയർ സിറ്റിസൺ ഫോറം കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി നിവേദനം സമർപ്പിച്ചു
കരിന്തളം : കിനാനൂർ - കരിന്തളം പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിവിധി കാണുവാൻ കേരള സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മേരിക്കുട്ടിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് സിക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. സംഘടന പഞ്ചായത്ത് സെക്രട്ടറി ഭരതൻ കരപ്പാത്ത്, ജില്ലാ ജോ.സിക്രട്ടറി, രത്നാകരൻ പിലാത്തടം എന്നിവർ പങ്കെടുത്തു. ഏതാനും നാളുകളായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ജങ്ങൾക്ക് തെരുനായയുടെ കടിയേറ്റിരുന്നു.
No comments