Breaking News

ആസിഡ് അകത്ത് ചെന്ന് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു


കാസർകോട്: ആസിഡ് അകത്ത് ചെന്ന് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചീമേനി പുലിയന്നൂർ സ്വദേശി ബാലചന്ദ്രൻ കൊടക്കാരനാ(58)ണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഒരുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. പുലിയന്നൂർ പുതിയറേക്കൽ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനായിരുന്നു. സരോജയാണ് ഭാര്യ. മക്കൾ: ജിതിൻ, ജിതിന. മരുമകൻ അഭിലാഷ്(മൗക്കോട്). സഹോദരങ്ങൾ: അശോകൻ, പവിത്രൻ.

No comments