തൊഴിലുറപ്പ് കൂലി കുടിശിക വിതരണം ചെയ്യുക ; എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് ഏരിയാ കമ്മറ്റി ചെർക്കള പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
കാസർഗോഡ് : തൊഴിലുറപ്പ് കൂലി കുടിശിക വിതരണം ചെയ്യുക ലേബർ ബഡ്ജറ്റ് വെട്ടിക്കുറച്ച നടപടി പിൻവലിക്കുക. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രന പടി പിൻവലിക്കുക കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഭൂവികസന പദ്ധതികൾക്ക് വിലക്ക് എർപ്പെടുത്തിയ കേന്ദ്ര സംക്കാർ നീക്കം പിൻവലിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് എരിയാക്കമ്മറ്റി ചെർക്കള പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു കെ.ജയകുമാരി അധ്യക്ഷയായി.കെ. ബേബി സംസാരിച്ചു സി.വി.കൃഷ്ണൻ സ്വാഗതം പറഞ്ഞു
No comments