Breaking News

കൊന്നക്കാട് ഗവ: എൽ പി സ്കൂൾ പ്രവേശന കവാടം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു


കൊന്നക്കാട് : കൊന്നക്കാട് ഗവ: എൽ പി സ്കൂൾ പ്രവേശന കവാടം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ബിനു തോട്ടോൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി. മോൻസി ജോയ്, പി.സി.രഘുനാഥൻ,മുൻ എച്ച്എം മേഴ്സി തോമസ്,സ്കൂൾ വികസന സമിതി അംഗങ്ങളായ ടി.പി. തമ്പാൻ, രമണി കെ.എസ്,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സുകുമാരൻ ഒ.ആർ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി. അമ്മു ബിനു എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ശ്രീമതി  ജിൻസി ജോസഫ് സ്വാഗതവും മാത്യു ജോസഫ് നന്ദിയും പറഞ്ഞു.സ്കൂളിലെ പൂർവ വിദ്യാർത്ഥികളും, സ്കൂൾ പി ടി എ യും അധ്യാപകരും ചേർന്ന് പൊതു ജനങ്ങളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും വ്യാപാരികളിൽ സംഭാവനകൾ സ്വീകരിച്ചാണ് മനോഹരമായ പ്രവേശന കവാടം നിർമിച്ചത്. ബിജു ഭാസ്കർ, സുബൈർ, സുകുമാരൻ, മാത്യു ജോസഫ്, പ്രദീപ്, ബിനു തുടങ്ങിയവരാണ് നിർമാണ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ചത്.തുടർന്ന് സ്കൂളിൽ വച്ചു നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രമുഖ ഗാന്ധിയൻ ശ്രീ.സണ്ണി പൈകട കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി.നാലാം ക്ലാസ്സിൽ നിന്നും ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും,കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

No comments