Breaking News

കോട്ടുമല സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പാചരണവും, ജനനപെരുന്നാളും നോട്ടീസ് പ്രകാശനം ചെയ്തു

വരക്കാട് : മലബാറിന്റെ മണർകാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദൈവമാതാവിന്റെ തിരുവസ്ത്രാംശമുള്ള (ഇടക്കെട്ട്‌) കാസർഗോഡ് ജില്ലയിലെ ഏക ദൈവാലയമായ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം കോട്ടമല സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിൽ  എട്ടുനോമ്പാചരണവും, ദൈവമാതാവിന്റെ ജനനപെരുന്നാളും 2025 സെപ്റ്റംബർ 1 മുതൽ  മുതൽ 8 വരെ സമുചിതമായി ആഘോഷിക്കുകയാണ്. പെരുന്നാൾ ആഘോഷങ്ങളുടെ വിശദമായ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള നോട്ടീസ് പ്രകാശനം വി.കുർബാനാനന്തരം  ഇടവക വികാരി റവ: ഫാ: എൽദോ കെ പോൾ കാരിക്കുടി  പള്ളി ട്രസ്റ്റി  മാണി മറ്റത്തിൽ , സെക്രട്ടറി സാബു ഇട്ടിയേടത്ത് എന്നിവർക്കു നൽകികൊണ്ട് നിർവഹിച്ചു.


No comments