Breaking News

ജില്ലയെ ഞെട്ടിച്ച് രണ്ടു വൻ കവർച്ചാ കേസുകളിലെ മുഖ്യപ്രതിയായ വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവ് വീണ്ടും കവർച്ചാക്കേസിൽ അറസ്റ്റിൽ

കാസർകോട്: കാസർകോട് ജില്ലയെ ഞെട്ടിച്ച് രണ്ടു വൻ കവർച്ചാ കേസുകളിലെ മുഖ്യപ്രതിയായ യുവാവ് വീണ്ടും കവർച്ചാക്കേസിൽ അറസ്റ്റിൽ. വെള്ളരിക്കുണ്ട് കല്ലഞ്ചിറ സ്വദേശിയായ അബ്ദുൽ ലത്തീഫ് (47)നെയാണ് മംഗ്ളൂരു ഡി സി ബി പൊലീസ് അറസ്റ്റു ചെയ്തത്. 2025 മാർച്ച് 26ന് ദേർളക്കട്ടയിലെ മുത്തൂറ്റ് ഫിനാൻസ് കൊള്ളയടിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിലെ മറ്റു രണ്ടു പ്രതികളായ കാഞ്ഞങ്ങാട്ടെ അർഷാദ്, ഇടുക്കിയിലെ മുരളി എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന മുത്തൂറ്റ് ഫിനാൻസിലാണ് കൊള്ളശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു കവർച്ചയ്ക്ക് ശ്രമിച്ചത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തിയതിനെ തുടർന്നാണ് കൊള്ളയടി ശ്രമം പരാജയപ്പെട്ടത്.

No comments