Breaking News

ക്ഷീരകർഷകർക്ക് റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു... വിതരണോത്ഘാടനം പള്ളിപ്പാറ ക്ഷീര സംഘത്തിൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ നിർവഹിച്ചു


ക്ഷീരകർഷകർക്ക് റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ക്ഷീര വികസനവകുപ്പ് നീലേശ്വരം ബ്ലോക്കിലെ ക്ഷീര കർഷകർക്ക് കഴിഞ്ഞ മൂന്ന് വർഷമായി നടപ്പിലാക്കി വരുന്ന റിവോൾവിങ് ഫണ്ട് വിതരണോത്ഘാടനം പള്ളിപ്പാറ ക്ഷീര സംഘത്തിൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ നിർവഹിച്ചു. നാല് ക്ഷീര സംഘങ്ങൾ ക്കായി 3,20,000 പശുക്കളെ വാങ്ങിക്കുന്നതിനായി 8 കർഷകർക്ക് സഹായധനം വിതരണം ചെയ്തു. കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി അജിത്ത്കുമാർ അധ്യക്ഷൻ വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌  പി കെ ലക്ഷ്മി, എം സുമേഷ്, ഷീബ പി ബി.കെ സുകുമാരൻ എന്നിവർ  സംസാരിച്ചുക്ഷീര വികസന ഓഫീസർ  കെ രമ്യ സ്വാഗതം പറഞ്ഞു. പള്ളിപ്പാറ ക്ഷീരസംഘം പ്രസിഡന്റ്‌  പി എ രാജൻ നന്ദി പറഞ്ഞു

No comments