നാടെങ്ങും ഓണാഘോഷത്തിൽ കോളംകുളം ടൗൺ ഇരുട്ടിൽ തന്നെ ഹൈമാസ് ലൈറ്റ് നിശ്ചലമായിട്ട് നാളുകളായി
കോളംകുളം : കിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കോളംകുളത്ത് കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരന്റെ ആസ്ഥി വികസനഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ് ലൈറ്റ് പ്രകാശിക്കാതെ പ്രവർത്തന രഹിതമായിട്ട് നാളുകൾ ആയി. നാട്ടുകാരും കോളംകുളം റെഡ്സ്റ്റാർ ക്ലബും മുമ്പ് പരാതി നൽകിയിട്ടും അധികൃതർക്ക് യാതൊരു കുലുക്കം ഇല്ല. നാടെങ്ങും ഓണാഘോഷ തിരക്കിലേക്ക് മാറിയെങ്കിലും കോളംകുളം ഇപ്പഴും ഇരുട്ടിൽ തന്നെ. വളരെ വൈകിയും ആളുകൾ പലയിടങ്ങിലേക്ക് സഞ്ചരിക്കുകയും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന സമയത്ത് ഇരുട്ടിൽ തപ്പുകയാണ് ജനങ്ങൾ. അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ ഡി വൈ എഫ് ഐ പുലയനടുക്കം യൂണിറ്റ് യൂണിറ്റ് എം എൽ ഓഫീസ്, കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിൽ പരാതി നൽകി. എനിയും ഹൈമാസ് ലൈറ്റ് നന്നാക്കിയില്ലെങ്കിൽ ശക്തമായ സമരം നടത്തും എന്ന് ഭാരവാഹികൾ പറഞ്ഞു
No comments