Breaking News

പാണത്തൂർ ടൗണിൽ മാസങ്ങളായി കേടായി കിടക്കുന്ന ഹൈമാസ് ലൈറ്റ് അറ്റകുറ്റപണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പനത്തടി പഞ്ചായത്ത്‌ കമ്മറ്റി വിളക്കിന് മുന്നിൽ മെഴുകുതിരി കത്തിച്ച് സമരം നടത്തി.


പാണത്തൂർ : പാണത്തൂർ ടൗണിൽ മാസങ്ങളായി കത്താതെ കിടക്കുന്ന ഹൈമാസ് ലൈറ്റ് അറ്റകുറ്റപണി നടത്തി പ്രവർത്തനക്ഷമമാക്കാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വിളക്കിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധ സമരം നടത്തി. പനത്തടി പഞ്ചായത്തിലെ പ്രധാന ടൗണായ പാണത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ച വിളക്ക് അണഞ്ഞിട്ട് മാസങ്ങളായെങ്കിലും വിളക്ക് നന്നാക്കുവാൻ പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തുന്നില്ല  എന്ന്  ആരാപിച്ചായിരുന്നു സമരം. ഭാരതീയ ജനത പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കെകെ വേണുഗോപാൽ, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രീതി കെഎസ്, പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്ട് രാമചന്ദ്രൻ പുല്ലടുക്കം, പഞ്ചായത്ത് കമ്മറ്റിയംഗം ധനൂപ് ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി.

No comments