കാണാതായ പാറപ്പള്ളി സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചനിലയിൽ
അമ്പലത്തറ : കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. പാറപ്പള്ളി -കണ്ണോത്ത് ചന്ദ്രന്റെ മകന്‍ റിജേഷ് (29)നാണ് ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ റിജേഷിനെ കാണ്മാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മാതാവ് അമ്പലത്തറയിലെ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണില്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ വീടിന്റെ പരിസരത്ത് തന്നെ കാണിക്കുകയും ചെയ്തു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി കശുമാവില്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.
No comments