പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയുമായി ബളാൽ പഞ്ചായത്ത്..
പരപ്പ : പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിയുമായി ബളാൽ പഞ്ചായത്ത്. പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രഭാത ഭക്ഷണം നൽകുന്നത്.
ഒരു കുട്ടിക്ക് 30 രൂപ നിരക്കിൽ നല്കുന്ന പദ്ധതിയിൽ പഞ്ചായത്തിലെ 5 സർക്കാർ പ്രൈമറി സ്കൂളുകളിലെ 500 ഓളം കുട്ടികൾക്കാണ് ഇനി മുതൽ പ്രഭാത ഭക്ഷണം ലഭിക്കുക. കൃത്യമായമെനു പ്രകാരം കുടുംബ ശ്രീ വനിതകളാണ് ഭക്ഷണം തയ്യാറാക്കി നൽകുക. ഏഴര ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്..
ജില്ലയിൽ തന്നെ ഈ വർഷം ആദ്യമായി തുടങ്ങിയ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണപദ്ധതി എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ സ്കൂളിൽ കുട്ടികൾക്ക് ഇഡലിയും സാമ്പാറും വിളമ്പി പ്രസിഡന്റ് രാജുകട്ടക്കയം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷ വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്‌ദുൾ കാദർ. മോൻസി ജോയ് മെബർ മാരായ വിനു. കെ. ആർ , ജെസ്സി ടോമി. ബി. പി. സി. സി. ഷൈജു. പി. ടി. എ. പ്രസിഡന്റ് കെ. വിജയൻ. എസ്. എം. സി. ചെയർമാൻ രതീഷ് കുമാർ. മദർ പി. ടി. എ. പ്രസിഡന്റ് ചിഞ്ചു ജിനീഷ്. സ്കൂൾ പ്രധാന അധ്യാപകൻ. പി. എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
ബളാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന കനകപ്പള്ളി ഗവ. എൽ. പി. സ്കൂൾ. പുഞ്ച ഗവ. എൽ. പി. സ്കൂൾ. ചുള്ളി ഗവ. എൽ. പി. സ്കൂൾ. കൊന്ന ക്കാട് ഗവ. എൽ. പി. സ്കൂൾ എന്നിവിടങ്ങളിൽകൂടി പ്രഭാതഭക്ഷണവിതരണം അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു..
No comments