Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സമ്പൂർണത അഭിയാൻ സമ്മാൻ സമാരോഹ് പരിപാടിയിൽ കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രിയേയും അവഗണിച്ചതായി പരാതി


പരപ്പ: കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള നീതി ആയോഗ് രാജ്യമൊട്ടുക്കും നടപ്പിലാക്കുന്ന ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് 22.08.2025 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ "സമ്പൂർണതാ അഭിയാൻ സമ്മാൻ സമാരോഹ് " എന്ന പരിപാടിയിൽ പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിനേയും അവഗണിച്ചതിനെതിരെ ജില്ലാ കലക്ടറോട് വേദിയിൽ വച്ച് തന്നെ ബി.ജെ.പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി പ്രസിഡിഡൻ്റ് ശ്രീ. പ്രമോദ് വർണം പ്രതിഷേധം അറിയിച്ചു. നീതി ആയോഗ് നടപ്പിലാക്കുന്ന ബ്ലോക്ക് ആസ്പിരേഷൻ പ്രോഗ്രാമിൻ്റെ നോട്ടിസിലും, പ്രചരണ ബോർഡിലും നീതി ആയോഗിൻ്റെ ചെയർ പേഴ്സണായ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി പകരം തികച്ചും രാഷ്ട്രീയ പ്രേരിതമായി മറ്റുള്ളവരുടെ ചിത്രം മാത്രം വച്ച് മുതലെടുപ്പിന് ശ്രമിച്ചതായി ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ  പ്രധാനമന്ത്രിയുടെ ഓഫിസിൽ പരിപാടിയുടെ നോട്ടീസും ചിത്രങ്ങളും സഹിതം പരാതി നൽകിയതായി ബി ജെ പി നേതാക്കൾ അറിയിച്ചു

No comments