വ്യാജ സാമ്പത്തിക ആരോപണം ഉന്നയിച്ച അംഗത്തിനെതിരെ അച്ചടക്ക നടപടിയുമായി വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ്
പരപ്പ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റിൽ 2025 ജൂലൈ 25ന് നടന്ന വാർഷിക ജനറൽബോഡി യോഗത്തിൽ ജോയ് പാലക്കുടിയിൽ എന്ന അംഗം യൂണിറ്റ് ജനറൽ സെക്രട്ടറി സലീമിനെതിരെ പരസ്പര സഹായ നിധിയുമായി ബന്ധപ്പെട്ട് 6,20,000 രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് കണക്കുകൾ പരിശോധിച്ച് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യാൻ ജനറൽ ബോഡിയിൽ നിന്ന് മൂന്നംഗ അന്വേഷണ കമ്മിഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. അവർ നൽകിയ റിപ്പോർട്ടിൽ യാതൊരുവിധ സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല എന്ന് സക്ഷ്യപ്പെടുത്തുകയും പ്രസ്തുത റിപ്പോർട്ട് ജില്ലാകമ്മിറ്റിക്ക് ബോധ്യപ്പെടുകയും ചെയ്തു.
പ്രസ്തുത ആരോപണം ശരിയാണെങ്കിൽ ജനറൽ സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി എതുക്കണമെന്നും ആരോപണം തെറ്റാണെങ്കിൽ ജോയ് ഫലക്കുടിയെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നും ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതിനാൽ ഉടൻ യൂണിറ്റ് എക്സിക്യുട്ടീവ് യോഗം വിളിച്ച് ജോയ് പാലക്കുടിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് കമ്മിറ്റിയോട് നിർദേശിച്ചു. തുടർന്ന് ഇന്ന് (08.08.2025 വെള്ളി) ജില്ല വൈസ് പ്രസിഡണ്ട് ശ്രീ തോമസ് കാനാട്ട്, സംസ്ഥാന കൗൺസിൽ തോമസ് ചെറിയാൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ജോയിച്ചൻ മേയ്യേനി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന എക്സിക്യുട്ടീവ് യോഗത്തിൽ വച്ച് ജോയ് പാലക്കുടിയെ സംഘടനയിൽ നിന്ന് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് വിജയൻ കോട്ടക്കൽ പ്രസ്താവനയിലൂടെ അറിയിച്ചു
No comments