ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്തു വയസുകാരി മരിച്ചു സംഭവം കാഞ്ഞങ്ങാട്
കാസർകോട് : ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്തു വയസുകാരി മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപ്രതിയിൽ . തമിഴ്നാട്, തൃശ്ശിനാപള്ളിയിലെ ദമ്പതികളുടെ മകൾ സാറയാണ് മരിച്ചത്. മുംബൈയിൽ നിന്നു തൃശിനാപള്ളിയിലേയ്ക്ക് മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്നു പെൺകുട്ടി യാത്രയ്ക്കയിൽ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട്ട് എത്തിയപ്പോൾ അവിടെ ഇറങ്ങി സമീപത്തുള്ള സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments