തെങ്ങ് കൃഷി വികസന പദ്ധതിയിൽ ഉൾപെടുത്തി കർഷകർക്ക് രാസവള വിതരണോദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം നിർവഹിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണം 2025-26 തെങ്ങ് കൃഷി വികസന പദ്ധതിയിൽ ഉൾപെടുത്തി കർഷകർക്ക് ഉള്ള രാസവള വിതരണോദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു.
കൃഷി ഓഫീസർ നിഖിൽ നാരായണൻ സ്വാഗതം പറഞ്ഞു .വൈസ് പ്രസിഡൻ്റ് രാധാമണി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് തലത്തിൽ നടത്തിയ മണ്ണ് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പദ്ധതി രൂപികരിച്ച് കുറവുള്ള മൂലകങ്ങളയ പൊട്ടാഷ് ,കാൽസ്യം എന്നിവ കൃഷിക്ക് ലഭിക്കുന്ന വിധത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്
No comments