മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി
കാഞ്ഞങ്ങാട് : രാജിവെച്ച മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് അയോഗ്യനാക്കിയത്. ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനാണ് അയോഗ്യത കൽപ്പിച്ചത്. പെരിയ കാട്ട് ഇരട്ട കൊലക്കേസിൽ സി.ബി.ഐ കോടതി ശിക്ഷിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് അഡ്വ.ബാബുരാജ് നൽകിയ പരാതിയിലാണ് നടപടി. മണികണ്ഠൻ ഒരുമാസം മുൻപ് ബ്ലോക്ക് പ്രസിഡൻറ് സ്ഥാനവും അംഗത്വവും രാജിവെച്ചിരുന്നു.
No comments