Breaking News

സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിന് മുമ്പേ ചോർന്നൊലിക്കുന്നതായി പരാതി


മൗക്കോട് : സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിന് മുമ്പേ ചോർന്നലിക്കുന്നതായി പരാതി. പെരുമ്പട്ട സി എച്ച് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സർക്കാർ അനുവദിച്ച ഒന്നര കോടി രൂപ ചെലവഴിച്ച് നാല് ക്ലാസ് മുറികളും ഓഫീസ് റൂമും ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്ന കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. നിലവിൽ പ്ലംബിംങ് ജോലികൾ നടന്നുവരുന്ന കെട്ടിടത്തിൽ വയറിംങ് പൈപ്പുകൾ വഴിയും മെയിൻ സ്ലാവ് വഴിയും വെള്ളം കെട്ടിടത്തിനുള്ളിലേക്ക് ഇറങ്ങുന്നു. ഭിത്തികൾ പൂർണമായും കുതിർന്ന നിലയിലാണ്. ചോർച്ച കാണാതിരിക്കാൻ മുകളിൽ പ്ലാസ്റ്റിക് ഇട്ടിരിക്കുകയാണ്. നിർമാണത്തിലെ അപാകതകളെ കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐഎം മൗക്കോട് ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത് മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു. പി വി അനു അധ്യക്ഷനായി. കെ പി നാരായണൻ, കെ എസ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

No comments