പാണത്തൂർ ഷൈജു കുടുംബ സഹായ നിധിയിലേക്ക് ശ്രീ മൂകാംബിക കാരുണ്യ യാത്രയിൽ നിന്ന് സമാഹരിച്ച പത്തായിരം രൂപ കൈമാറി
പാണത്തൂർ : ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന പാണത്തൂർ മൈലാട്ടിയിലെ ഷൈജുവിന്റെ കുടുംബ സഹായ നിധിയിലേക്ക് ശ്രീ മൂകാംബിക ട്രാവൽസ് കാരുണ്യ യാത്രയിലൂടെ സമാഹരിച്ച പത്തായിരം രൂപ കൈമാറി. പാണത്തൂരിൽ വച്ച് ബസ് ജീവനക്കാരിൽ നിന്ന് ഭാരവാഹികൾ തുക കൈപ്പറ്റി. പാണത്തൂർ മയിലാട്ടിയിലെ നിർധന പട്ടിക വർഗ്ഗ കുടുംബത്തിൽപ്പെട്ട ഷൈജുവാണ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് പാണത്തൂരിലെ വാടക വീട്ടിൽ കഴിയുന്നത്. ഭാര്യയും ചെറിയ മൂന്ന് കുട്ടികളും ഉൾപ്പെടുന്ന കുടുംബം സ്വന്തമായി ഒരു സെൻറ് ഭൂമിയോ താമസിക്കാൻ സ്വന്തമായി വീടോ ഇല്ലാത്തതിനാൽ വർഷങ്ങളായി വാടക വീട്ടിലാണ് കഴിയുന്നത്. അതിനിടയിലാണ് ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബൈപ്പാസ് ശാസ്ത്രജ്ഞ കഴിഞ്ഞത്. ഇദ്ദേഹത്തിൻ്റെ ചികിത്സയ്ക്കും വീട് വയ്ക്കുന്നതിനായി കുറച്ച് ഭൂമി വാങ്ങി നൽകുന്നതിനുമായാണ് പാണത്തൂരിലെ ചില സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബ സഹായ നിധി രൂപീകരിച്ചിട്ടുള്ളത്. സാമൂഹ്യ പ്രവർത്തകരായ പി രാമചന്ദ്രസറളായ, കാട്ടൂർ മധുസുദനൻ നായർ എന്നിവർ രക്ഷാധികാരിമാരായും, ജി രാമചന്ദ്രൻ ചെയർമാനായും, എം ഷിബു കൺവീനറായും, അനിൽകുമാർ ട്രഷററുമായ കമ്മിറ്റിയാണ് ഇതിനു നേതൃത്വം നൽകുന്നത്. ഈ സഹായനിധിയിലേക്കാണ് കാട്ടൂർ വിദ്യാധരൻ നായരുടെ ഉടമസ്ഥതയിലുള്ള ശ്രീ മൂകാംബിക ട്രാവൽസിൻ്റെ 99-ാം മത് കാരുണ്യ യാത്രയിൽ നിന്ന് സമാഹരിച്ച പത്തായിരം രൂപ നൽകിയത്. കമ്മിറ്റി കൺവീനർ എം ഷിബു, ട്രഷറർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ബസ് ജീവനക്കാരിൽ നിന്ന് തുക കൈപ്പറ്റി.
No comments