എ യു പി എസ് കുന്നുംകൈ സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു
കുന്നുംകൈ : എ യു പി എസ് കുന്നുംകൈ സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ വി വി പ്രകാശ് കുമാർ, ഫയർ ഫോഴ്സ്സ് അംഗം ഷെറിൻ ബാബു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. ബോധവൽക്കരണ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി എം വർഗീസ്, പി ടി എ പ്രസിഡന്റ് ഷീബ ജോർജ്, എം പി ടി പ്രസിഡന്റ് നദീറ എൻ പി, സീനിയർ അസിസ്റ്റന്റ് സതി വി.പി, സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി നോഡൽ ഓഫീസർ രമ്യ രാഘവൻ എന്നിവർ പ്രസംഗിച്ചു. മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഒരു അപകടം നടന്നാൽ കുട്ടികൾ എങ്ങനെ ആ അവസ്ഥ കൈകാര്യം ചെയ്യണമെന്നും, എന്തെല്ലാം പ്രഥമ ശുശ്രൂഷ നല്ണമെന്നും സി പി ആർ നൽകുന്ന വിധം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് കൃത്യമായ പരിശീലനം ലഭിച്ചു. പെരിങ്ങോം ഫയർ ആൻഡ് റെസ് ക്യൂ ടീം നേതൃത്വം നലകിയ മോക്ക് ഡ്രിൽ കുട്ടികൾക്ക് വേറിട്ടൊരനുഭവം സമ്മാനിച്ച മികച്ച പരിപാടിയായിരുന്നു.
No comments