Breaking News

കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന ആറാം ക്ലാസുകാരന് രക്ഷകനായി ഏഴാം ക്ലാസുകാരൻ

നീലേശ്വരം മന്നൻ പുറത്തു കാവിലെ ക്ഷേത്രക്കുളത്തിൽ ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. കുളിക്കുന്നതിനിടെ  മുങ്ങിത്താഴുകയായിരുന്ന നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരൻ ആദിത്യനെയാണ് അതുവഴി നടന്നു വരികയായിരുന്ന നീലേശ്വരം രാജാസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സാരാനാഥ് രക്ഷപ്പെടുത്തിയത്. ആദിത്യനോടൊപ്പം കുളിക്കുകയായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ നാട്ടുകാരെ വിളിക്കാൻ പോയ സമയത്താണ് സാരാനാഥ് അതുവഴി വന്നത്. നിലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാരാർ സമാജത്തിന് സമീപം താമസിക്കുന്ന റിട്ടയേർഡ് സൈനികൻ വി.സത്യന്റെയും ശരണ്യയുടെയും മകനാണ് സാരാനാഥ്.


No comments