ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു; മരണം അസുഖബാധിതനായി ചികിത്സയിലിരിക്കെ
ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. നിലവിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 8.50ഓടു കൂടിയാണ് മരണം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
No comments