സ്കൂട്ടറിൽ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചെറുതാഴം, പിരക്കാംതടത്തെ കൊറ്റിലപുരയിൽ കെ പി അഫിദി(21)നെയാണ് പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ ഇ വൈ ജസീറലിയും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് മാടായിപ്പാറയിൽ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. അറസ്റ്റിലായ അഫിദ് നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്നും പയ്യന്നൂർ, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം ഭാഗങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നത് ഇയാളാണെന്നും അധികൃതർ പറഞ്ഞു.സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എം പി സർവജ്ഞൻ, പ്രിവന്റീവ് ഓഫീസർ സി പങ്കജാക്ഷൻ, വി പി ശ്രീകുമാർ, കെ രമിത്ത്, കെ അമൽ എന്നിവരും ഉണ്ടായിരുന്നു.
No comments