ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ്; കയ്യോടെ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ ലഹരിവേട്ട. യാത്രക്കാരനില്‍ നിന്ന് 10 കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ദുബായില്‍ നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് ഡി.ആർ.ഐ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. 12.88 കിലോ കഞ്ചാവുണ്ട് എന്നാണ് വിവരം. ബാങ്കോക്കിൽ നിന്നും ദുബായ് വഴി വന്ന സുഗീഷ് ടെന്നിസണിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.
No comments