വള്ളിക്കടവിൽ നിന്നും ബാങ്ക് മാറുന്നതിനെതിരെ ആക്ഷൻ കമ്മറ്റിയുമായി നാട്ടുകാർ.. മാറിയാൽ മുഴുവൻ ഇടപാടുകളും നിർത്തുമെന്നും നാട്ടുകാർ...
മാലോം: കേരളഗ്രാമീണ ബാങ്കിന്റെ വള്ളി ക്കടവ് ശാഖ മാറ്റി സ്ഥാപിക്കാനുള്ള ബാങ്ക് അധികൃത രുടെ നീക്കത്തിനെതിരെ നാട്ടുകാരിൽ പ്രതിഷേധംശക്തമാകുന്നു.. വള്ളിക്കടവിൽ നിന്നും ബാങ്ക് മറ്റൊരിടത്തേക്ക് മാറുകയാണെങ്കിൽ
പ്രാദേശവാസികളുട മുഴുവൻ ബാങ്ക് എക്കോണ്ടുകളും പിൻ വലിക്കാൻ പ്രതിഷേധ കൂട്ടായ്മയിൽ തീരുമാനം.. മലയോര കുടിയേറ്റ ജനതയ് ക്കായി 1970 ലാണ് വള്ളികടവിൽനോർത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ശാഖ ആരംഭിച്ചത്..
കേരള ഗ്രാമീണ ബാങ്ക് എന്ന നിലയിൽ വളർന്നബാങ്കിന്റെ ശൈശവ ഘട്ടം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എല്ലാം ബാങ്കിന് തുണയായി വർത്തിച്ചത് ഈ പ്രദേശത്തുള്ള നാട്ടുകാരും പൊതു സ്ഥാപനങ്ങളുമായിരുന്നു..
കുടിയേറ്റ ജനത നെഞ്ചിലേറ്റി ചോരയും നീരും കൊടുത്ത് . സംരക്ഷിച്ച് ഇന്നത്തെ ഈ നിലയിൽ വളർത്തിയ ഈ ധനകാര്യ സ്ഥാപനം വള്ളിക്കടവ്, കൊന്നക്കാട്, അത്തിയെടുക്കം, കോട്ടഞ്ചേരി, മുട്ടൻ കടവ്, മഞ്ജു ചാൽ, അശോകച്ചാൽ, മൈക്കയം ,പാമത്തട്ട്, പറമ്പ്, കുറ്റിത്താന്നി, കരുവങ്കയം 1കിണറ്റടി, ഒട്ടേമാളം |വട്ടക്കയം തുടങ്ങി മലയോര കുടിയേറ്റ മേഖലയുടെ ഓരോ ജനതയ്ക്കും വളരെ എളുപ്പം എത്തിപ്പെട്ട്എടിഎം / മറ്റ് ധനകാര്യ ആവശ്യങ്ങളും നിറവേറ്റാൻ സൗകര്യപ്രദമായ ബാങ്ക്
വള്ളിക്കടവിൽ നിന്ന് മാറ്റി കൊണ്ടുപോവുകയാണ്.നിരന്തരം ബാങ്കുമായി ബന്ധപ്പെടുന്ന പൊതുസ്ഥാപനങ്ങൾ ആയ ജി എൽ പി എസ് കൊന്നക്കാട് മൃഗാശുപത്രിയിൽ കൊന്നക്കാട്, പ്രാഥമിക ആരോഗ്യ കേന്ദ്രം കൊന്നക്കാട് ,ജി എൽ പി എസ് പറമ്പ്, ആർപിഎസ് കൊന്നക്കാട് ആർപിഎസ് പറമ്പ ആർപിഎസ് വള്ളിക്കടവ് ജിഎച്ച്എസ്എസ് മാലോത്ത് കസബ, സെൻസാ വിയോഇംഗ്ലീഷ് മീഡിയം സ്കൂൾ വള്ളിക്കടവ് ആരാധനാലയങ്ങൾ ആയ സെന്റ് ജോർജ് ഫൊറോന ചർച്ച് വള്ളിക്കടവ്, സെൻമേരിസ് ചർച്ച് കൊന്നക്കാട് / സെൻ മേരീസ് ചർച്ച് പറമ്പ > അഡോറേഷൻ കോൺവെന്റ് വള്ളിക്കടവ്, തിരുഹൃദയ കോൺവെന്റ് കൊന്നക്കാട് , അഡോറേഷൻ കോൺവെന്റ് പറമ്പ് ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം പറമ്പ > കൊന്നക്കാട് മുത്തപ്പൻ ക്ഷേത്രം , കൊന്നക്കാട് മസ്ജിദ് ,വള്ളിക്കടവ് മുതൽ കൊന്നക്കാട് വരെയുള്ള വ്യാപാരി വ്യവസായികൾ >ഓട്ടോ ടാക്സി വർക്കേഴ്സ് ടിമ്പർ വർക്കേഴ്സ് തുടങ്ങി എല്ലാ സംരംഭ സ്ഥാപനങ്ങളുടെയും അതിലെ വ്യക്തികളുടെയും ധനകാര്യ ഇടപാടുകൾ നടത്തുന്നതിന് വളരെ സൗകര്യപ്രദമായ ഈ വള്ളിക്കടവിൽ നിന്ന് ഈ സ്ഥാപനത്തെ പറിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാൻ ചില വ്യക്തികളും ചില . ജീവനക്കാരും നടത്തുന്ന ഗൂഢശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനാണ് നാട്ടു കാർ സംഘടി ക്കുന്നത്..നാട്ടുകാരുമായി നല്ല ബന്ധം പുലർത്തിവന്ന ഈ ബാങ്ക് വള്ളിക്കടവിൽ നിന്നും പറിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനായി നിലവിലുള്ള മാനേജർ ശ്രമിക്കുന്നു വെന്നും ഇതിനായി മേലധി കാരികളെ ബാങ്ക് മാനേജർ തെറ്റ് ധരിപ്പിക്കുന്നു വെന്നും നാട്ടുകാർ ആരോപിച്ചു..
പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെസ്സി ടോമി അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.മോൻസി ജോയ്. പി. സി. രഘു നാഥൻ നായർ.
ഫെറോനവികാരി ഫാദർ ജോസ് തൈക്കുന്നും പുറം. ടി. പി. തമ്പാൻ.സാവിത്രി ശങ്കരൻ. ജോയ് മൈക്കിൽ.എൻ. ഡി. വിൻസെന്റ്.പി. ടി. ബേബി. അൻഡ്റൂസ് വട്ടക്കുന്നേൽ. എന്നിവർ പ്രസംഗിച്ചു...
പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം. ഫെറോന വികാരി ഫാദർ ജോസ് തൈക്കുന്നും പുറം എന്നിവർ മുഖ്യരക്ഷാധി കാരികൾ ആയി 101 അംഗ ആക്ഷൻ കമ്മറ്റി നിലവിൽ വന്നു...
No comments