Breaking News

കാരുണ്യ വഴിയിൽ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ രണ്ട് രോഗികളെ സഹായിച്ച് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


മാലോം : കഴിഞ്ഞ പത്ത് വർഷമായി മാനവികതയുടെ രാഷ്ട്രീയo പറഞ്ഞു കൊണ്ട് സമൂഹത്തിലെ അശരണർക്കും രോഗികൾക്കും കൈത്താങ്ങ് ആയി മാറിയ മാലോത്ത് കസബയിലെ കെ എസ് യു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ സഹായം എത്തിക്കുന്നത് രണ്ട് രോഗികൾക്ക്. ചികിത്സയിൽ കഴിയുന്ന മാലോത്തെ ബിന്ദുവിന്റെയും കൊന്നക്കാടെ അനീഷിന്റെയും ചികിത്സ സഹായത്തിനായ് കൂട്ടായ്മ സ്വരൂപ്പിച്ച തുക ബിന്ദു ചികിത്സ സഹായ കമ്മിറ്റി രക്ഷധികാരി ശ്രീ രാജു കട്ടക്കയത്തിനും, അനീഷ് ചികിത്സ സഹായ കമ്മിറ്റിയ്ക്കും കൂട്ടായ്മ അംഗങ്ങൾ കൈമാറി.കോവിട് കാലത്ത് ഓൺലൈൻ സൗകര്യത്തിന് ടി വി യും ടാബും നൽകിയും, വിദ്യാർത്ഥിനിക്ക് വീട് നിർമിച്ചു നൽകിയും, ബിരിയാണി ചലഞ്ചിനും, മലയോരം കണ്ട മികച്ച കായിക മത്സരമായ അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ച് അതിൽ നിന്നും കിട്ടിയ തുക കൊണ്ട് കാരുണ്യ പ്രവർത്തനം നടത്തിയും കൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം നിരവധി രോഗികൾക്ക് കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അപ്പുറം സഹായം നൽകാൻ കഴിഞ്ഞു എന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.കൂട്ടായ്മ അംഗങ്ങൾ സഹായ തുക കൈമാറി.  പി സി രഘു നാഥൻ,വിൻസെന്റ് കുന്നോല, പ്രിൻസ് കാഞ്ഞമല, സുബിത് ചെമ്പകശേരി, അമൽ അഗസ്റ്റിൻ, സ്‌കറിയ കാഞ്ഞമല,ജോമോൻ പി വി എന്നവർ അനീഷ് ചികിത്സ സഹായ കമ്മിറ്റിക്ക് സഹായ തുക കൈമാറി. ബിജു ചുണ്ടക്കാട്ട്, ബിനീഷ് പണിക്കർ,അനീഷ്, ജോസഫ് പന്തലാടി, അനൂപ് എന്നിവർ ചേർന്ന് ബിന്ദു ചികിത്സ സഹായം കൈമാറി 

കെ എസ് യു മാലോത്ത്കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്‌മ പത്ത് വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ അനീഷിന്റെയും ബിന്ദുവിന്റെയും ചികിത്സയ്ക്ക് സ്വരൂപീച്ച  മുഴുവൻ തുകയും ഇതോടെ കൈമാറാൻ കഴിഞ്ഞു എന്നത് സന്മനസ്സ് ഉള്ളവരുടെ സഹകരണത്തിന്റെ കൂടി പ്രതീകമാണെന്നും സാമൂഹിക പ്രതിഭന്ദത മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും കൂട്ടായ്മ അഡ്മിൻ മാരായ ഗിരീഷ് വട്ടക്കാട്ട്, ഡാർലിൻ ജോർജ് കടവൻ,മിഥുൻ കച്ചിറമറ്റം എന്നിവർ പറഞ്ഞു.

No comments