Breaking News

ോത്രകലാരൂപങ്ങൾക്ക് പുത്തനുണർവേകാൻ കുറ്റിക്കോലിൽ ജനഗൽസ

കുറ്റിക്കോൽ : പുതുതലമുറക്ക് മംഗലം കളിയൊന്നും അറീല.. ഈ കലാരൂപത്തെ പഠിക്കാനും അറിയാനും എല്ലാർക്കും അവസരം ഒരുക്കുന്ന കുടുംബശ്രീയോട് വല്യ നന്ദിയുണ്ട്. അറിയപ്പെടാതെ പോയ നിരവധി മംഗലം കളി  കലാക്കാരന്മാർക്ക് ഇതൊരു അവസരമാവട്ടെ..നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷമുണ്ട് ഈസ്റ്റ്‌ എളേരി കോട്ടമല സ്വദേശിയായ ജിതിന്റെ വാക്കുകളിൽ. ആഗസ്റ്റ് 8 9 തീയതികളിലായി കുറ്റിക്കോലിൽ നടക്കുന്ന ആനിമേറ്റർ, ബ്രിഡ്ജ് കോഴ്സ് മെന്റർമ്മാരുടെ മേഖലാതല സമ്മേളനവും ഗോത്രകല പരിപോഷണ പദ്ധതിയായ ജനഗൽസാ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട എത്തിയതായിരുന്നു ഇദ്ദേഹം.പന്ത്രണ്ട് വർഷമായി മംഗലം കളിയെന്ന ഗോത്രകലാരൂപത്തിന്റെ പരിശീലകനാണ് ജിതിൻ. എന്നാൽ, പുതിയ തലമുറയിലെ കുട്ടിൾ ഈ കലാരൂപത്തെ അറിയാൻ താല്പര്യം കാണിക്കുന്നില്ലെന്ന ചെറിയ പരിഭവമുണ്ട് ജിതിന്റെ വാക്കുകളിൽ. പൂർവികന്മാരെ കണ്ടാണ് ഞാൻ മംഗലം കളി പഠിക്കുന്നത്. ഗോത്രവിഭാഗത്തിലെ മലവേട്ടുവ, മാവില സമുദായങ്ങൾക്കിടയിൽ മങ്ങലം, കൃഷി ആഘോഷങ്ങൾ, നായാട്ട് തുടങ്ങി പ്രധാന ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത കലാരൂപമാണ് മംഗലം കളി. സ്വന്തം വേദനകൾ മറക്കാൻ പോലും മംഗലം കളിക്ക് ആധാരമായ പാട്ടുകൾ ഉപയോഗിച്ചു. ജന്മി കുടിയാൻ സമ്പ്രദായത്തിൽ ജന്മിയോട് ആശയവിനിമയം നടത്താനും കുടിയാൻ വിഭാഗത്തിൽപെട്ടവർ ഉപയോഗിച്ചത് മംഗലം കളിയുടെ തുടിപാട്ടുകളായിരുന്നു. പഠിപ്പിക്കുന്നതിനൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെന്ന് പ്രായമായവരിൽ നിന്ന് മംഗലംകളിയുടെ പുതിയപാഠങ്ങൾ പഠിക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കാസർകോട് നിന്നുള്ള ടീമിനെ ഒന്നാംസ്ഥാനത്തെത്തിക്കാനും ഇവർക്ക് സാധിച്ചു.

   എല്ലാ ജില്ലകളിലെയും വൈവിധ്യങ്ങളായ തദ്ദേശീയ ഗോത്രകലകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷൻ ആരംഭിച്ച പദ്ധതിയാണ് ജനഗൽസ.

No comments