Breaking News

കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി


കോടോം: കോടോത്ത് ഡോ അബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി. 40 പേർ അടങ്ങിയ വോളണ്ടിയർമാരുടെ സംഘം റാണിപുരത്തെ ജൈവ വൈവിധ്യ സമ്പത്തിനെ കുറിച്ചും ആവാസ വ്യവസ്ഥയെപ്പറ്റിയും മനസ്സിലാക്കി.   റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ് മധുസൂധനൻ  വോളണ്ടിയർമാർക്ക് നിർദ്ദേശങ്ങൾ നൽകി. 

സ്കൂൾ പ്രിൻസിപ്പാൾ പി എം ബാബു, പ്രോഗ്രാം ഓഫീസർ കെ ജയരാജൻ സുപ്രിയ എം.ബി , സന്ധ്യ കെ പി, ഭവ്യ പി എസ് ,  വിദ്യ പി വി. ജോർജ് മാത്യു എന്നിവർ നേതൃത്വം നൽകി.

No comments