Breaking News

അനിശ്ചിതകാല കർഷക സത്യാഗ്രഹത്തിന് മുന്നോടിയായി വെള്ളരിക്കുണ്ടിൽ പന്തൽ നിർമ്മാണമാരംഭിച്ചു


വെള്ളരിക്കുണ്ട്: വന്യമൃഗ ശല്ല്യത്തിനെതിരെ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് സ്വാതന്ത്യദിനത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനായി ക്വിറ്റിന്ത്യാദിനത്തിൽ പന്തൽ നിർമ്മാണമാരംഭിച്ചു. സത്യാഗ്രഹ പന്തലിൻ്റെ കാൽ നാട്ടുകർമ്മം ഗാന്ധിമാർഗ്ഗപ്രവർത്തകനും മികച്ച ജൈവകർഷകനുമായ പി.വി. ജയരാജൻ നിർവ്വഹിച്ചു. ഉപ്പുസത്യാഗ്രഹത്തിൻ്റെ ചരിത്രമുറങ്ങുന്ന ദണ്ഡി കടപ്പുറത്തു നിന്ന് ശേഖരിച്ച മണ്ണ്  നിക്ഷേപിച്ചു കൊണ്ടാണ് കാൽനാട്ടുകർമ്മം നിർവ്വഹിച്ചത്. ക്വിറ്റിന്ത്യാ സമരത്തിൻ്റെ സന്ദേശം ഇക്കാലത്തും ഏറെ പ്രസക്തമാണെന്നും ആ ചരിത്രത്തിൽ നിന്നാവേശമുൾക്കൊണ്ടു് മലയോര ജനതയുടെ നീതിക്കായുള്ള സത്യാഗ്രഹം മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു..

കാൽനാട്ടുകർമ്മത്തെ തുടർന്ന് സത്യാഗ്രഹ സമിതിയംഗങ്ങളും വിവിധ സംഘടനാപ്രതിനിധികളും ചേർന്ന് പന്തൽ നിർമ്മാണ പ്രവർത്തനങ്ങ ളാരംഭിച്ചു.  ഷോബി ജോസഫ്, പി.സി രഘുനാഥൻ, ഹരീഷ് പി നായർ, ജിമ്മി ഇടപ്പാടി, ജോർജജ് തോമസ്, അപ്പച്ചൻ പുല്ലാട്ട്, ഡോളി മാർട്ടിൻ, ടോമി ചെമ്മരപ്പള്ളി,തോമസ് ചെറിയാൻ,സാജൻ പാത്തിക്കര, ജോസ് മണിയങ്ങാട്ട് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.

No comments