Breaking News

ചിങ്ങം ഒന്ന് വെള്ളരിക്കുണ്ട് എസ് എസ് ഷോറൂമിൽ നിന്നും ഡെലിവറി ചെയ്തത് 20 ഓളം ഇരുചക്ര വാഹനങ്ങൾ


വെള്ളരിക്കുണ്ട് : മലയോര മേഖലയിലെ പ്രമുഖ വാഹന ഡീലർമാരായ വെള്ളരിക്കുണ്ട് എസ് എസ് മോട്ടോർസ് യമഹ ഷോറൂമിൽ നിന്നും ചിങ്ങം ഒന്നിനു കൈമാറിയത് ഇരുപതോളം ഇരുചക്ര വാഹനങ്ങൾ. മെഗാ ഡെലിവറി ഡേ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വെള്ളരിക്കുണ്ട് എസ് എച്ച് ഒ സതീഷ് കെ പി ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, വ്യാപാരി വ്യവസായി നേതാക്കളായ തോമസ് ചെറിയാൻ, ബാബു കെ സി, ഷാജി പി വി എന്നിവരും ചടങ്ങിൽ ആശംസകളുമായി പങ്കെടുത്തു.ഷോറൂം സന്ദർശിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.







No comments