Breaking News

അനധികൃത മത്സ്യബന്ധനത്തിനിടെ നാല് ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് ഒൻപതുലക്ഷം രൂപ പിഴ ഈടാക്കി


നീലേശ്വരം :  അനധികൃത മത്സ്യബന്ധനത്തിനിടെ നാല് ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് ഒന്പതുലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല പടാളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. വെള്ളി രാത്രി അഴിത്തല തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ പെയർ ട്രോളിങ്, രാത്രികാല പട്രോളിങ്, കരവലി എന്നിവ നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കോഴിക്കോട് നിന്നുള്ള ഗ്രാൻഡ്', 'ഉമറുൾ ഫാറൂക്ക്', കണ്ണൂരിൽനിന്നുള്ള സീ ഫ്ലവർ', കർണാടകത്തിലെ 'സുരക്ഷാ' എന്നീ ബോട്ട് ഉടമകൾക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴയിട്ടത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ ശരത്കുമാർ, അർജുൻ, തൃക്കരിപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ സുനീഷ്, ബേക്കൽ കോസ്റ്റൽ സ്റ്റേഷനിലെ എസ്സിപിഒ സജിത്, കുമ്പള കോസ്റ്റൽ സ്റ്റേഷനിലെ എസ് സിപിഒ ഗിരീഷ്, സീ റെസ്ക്യു ഗാർഡുരായ അജീഷ് കുമാർ, ശിവകുമാർ, സേതുമാധവൻ, മനു സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, ഡ്രൈവർ അഷറഫ് എന്നിവരും സംഘത്തിലുണ്ടായി.എന്താണ് പെയർ ട്രോളിങ്ണ്ട് ബോട്ടുകൾ ചേർന്ന് ട്രോൾ വല ഉപയോഗിച്ച് മീൻപിടിക്കുന്നതിനെയാണ് ബുൾ ട്രോളിങ് അഥവാ പെയർ ട്രോളിങ് എന്ന് പറയുന്നത്. കേരളാ സർക്കാരും കേന്ദ്രസർക്കാരും നിരോധിച്ചിട്ടുള്ള മത്സ്യബന്ധന രീതിയാണിത്. 200 മീറ്ററിലേറെ നീളമുള്ള പെലാജിക് (ഡബിൾനെറ്റ്) വല ഉപയോഗിച്ചു കടലിന്റെ ഉപരിതലത്തിലൂടെയുള്ള മീൻപിടിത്തത്തിൽ മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും വലിയലകപ്പെടും. ഇതു മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിവയ്ക്കും. കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മീൻപിടിത്തം പുറംകടലിൽ വ്യാപകമാണ്. പെലാജിക് വല ഉപയോഗിക്കുന്ന ബോട്ടുകൾ കണ്ടുകെട്ടാനും 2.5 ലക്ഷം രൂപ വരെ പിഴ അടയ്ക്കാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്.

No comments