ബളാൽ ശ്രീ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ...
ബളാൽ : ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് ചൊവ്വാഴ്ച സർവ്വ ഐശ്വര്യ വിളക്ക് പൂജയോടെ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകളോടെ ക്ഷേത്ര ചടങ്ങുകൾ നടക്കും. എല്ലാ ദിവസവും ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ ലളിതാസഹസ്രനാമപാരായണവും ഭക്തജനങ്ങളുടെ നിറമാല വഴിപാട് സമർപ്പണവും . സപ്തമി അഷ്ടമി ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമണിക്ക് ശ്രീഭൂത ബലിയോടെ എഴുന്നള്ളത്തും നവമി ദിവസം ശ്രീഭൂതബിലിക്ക് ശേഷം തിരുനൃത്തവും നടക്കും തുടർന്ന് ദീപാരാധനയും ഗ്രന്ഥ പൂജയും ആയുധ പൂജയും നടക്കും.
മഹാനവമി ദിവസം രാവിലെ 8 ന് വാഹനപൂജ, മഹാ പൂജക്ക് ശേഷം തുലാഭാരം.നവരാത്രിയുടെ അവസാന നാല് നാളുകളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ഉച്ച പൂജക്ക് ശേഷം അന്നപ്രസാദ വിതരണം.. വിജയദശമി ദിവസം രാവിലെ 7.45 ന് ഗ്രന്ഥ പൂജയും 8 മണിക്ക് കുട്ടികൾ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് ചുവട് വയ്ക്കുന്ന വിദ്യാരംഭവും.
എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ വിവിധ ങ്ങളായ ആധ്യാത്മിക കലാ സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ 23ന് വൈകിട്ട് പ്രശസ്ത സാംസ്കാരിക പ്രഭാഷകൻ ശ്രീ വി കെ സുരേഷ് ബാബു മട്ടന്നൂർ പ്രഭാഷണം നടത്തുന്നു.
24 ന് വൈകിട്ട് കുട്ടികളുടെ കലാസാംസ്കാരിക പരിപാടികൾ, ആദി ദ്രാവിഡ കലാസമിതി അവതരിപ്പിക്കുന്ന മംഗലം കളി, 25 ന് ബേളൂർ ശിവക്ഷേത്ര കോൽക്കളി സംഘത്തിന്റെ കോൽക്കളി , 26 ന് ശ്രീമതി സരസ്വതി മാധവന്റെ സംഗീതാർച്ചന, ഭഗവതി ക്ഷേത്രം ഭജന സമിതിയുടെ ഭജനാമൃതം തുടങ്ങിയവയും നടക്കും. 27ന് പ്രശസ്ത ഗായകൻ രതീഷ് കണ്ടടുക്കും നയിക്കുന്ന കാഞ്ഞങ്ങാട് ദേവഗീതം ഓർക്കസ്ട്രയുടെ ഭക്തിഗാന സുധ, 28ന് മധൂർ തന്മയ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്യ സന്ധ്യ, 29ന് കാലിച്ചാനടുക്കം ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നടന തരംഗിണി നൃത്താവിഷ്കാരം, 30 ന് കരിഞ്ചാമുണ്ടേശ്വരി ഭജന സമിതി കപ്പള്ളി അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ എന്നിവയും അരങ്ങേറും.
വിജയദശമി ദിവസം വിദ്യാരംഭത്തിന് ശേഷം ഭക്തജനങ്ങൾക്ക് തങ്ങളുടെ കലാ സംഗീത കഴിവുകൾ ദേവിക്ക് സമർപ്പിക്കുന്നതിന് സരസ്വതി മണ്ഡപത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
മുഴുവൻ ക്ഷേത്രത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
No comments