Breaking News

കോടോം ബേളൂരിലെ നേരംകാണാതടുക്കം അങ്കൺവാടി കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു


ഏഴാംമൈൽ : കേരള സർക്കാർ വനിതശിശുക്ഷേമ വകുപ്പ് നേരംകാണാതടുക്കം അങ്കൺവാടി സെന്റർ നമ്പർ -55 കെട്ടിട നിർമ്മാണ നിർമ്മാണപ്രവർത്തി ഉദ്ഘാടനം ചെയ്തു

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്തെ അങ്കൺവാടി കെട്ടിടം കാസറഗോഡ് വികസന പാക്കേജ് തൃതല പഞ്ചായത്ത് ഫണ്ട്‌ എന്നിവയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി  കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ,കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി. വി. ജയചന്ദ്രൻ,  കോടോം ബേളൂർ ICDS സൂപ്പർവൈസർമാരായ ജയന്തി പി. വി, മിനി.കെ. എ,നിർമ്മിതി കേന്ദ്രം AE അതുൽരാജ്,ALMC  കമ്മിറ്റി അംഗങ്ങളായ എം.ബാലകൃഷ്ണൻ,ടി.അച്ചുതൻ,മീനാക്ഷി.ടി, വി. കെ. ലളിത, ഊര് മൂപ്പൻ ബി. ചന്ദ്രൻ,പ്രമോട്ടർ സതീഷ് എച്ച്, വാർഡ് കൺവീനർ പി. എൻ.മുഹമ്മദ്‌ കുഞ്ഞി, അങ്കൺവാടി ടീച്ചർ ഹൈമവതി എന്നിവർ സംസാരിച്ചു.നിർമ്മാണ കമ്മിറ്റി കൺവീനർ സുരേഷ് വയമ്പ് സ്വാഗതവും ഒന്നാം വാർഡ് മെമ്പർ കെ. എം.കുഞ്ഞികൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. ALMC കമ്മിറ്റി അംഗം മഹേഷ്‌.വി നന്ദിയും പറഞ്ഞു.ജില്ലാ നിർമ്മിതി കേന്ദ്രം ആണ് നിർമ്മാണപ്രവർത്തി ഏറ്റെടുത്തിട്ടുള്ളത്.*

No comments