റാണിപുരം പന്തിക്കാൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര ട്രസ്റ്റിയും, കാവോട്ക്കാർ തറവാട്ട് കാരണവരുമായ ഉതിരക്കുളം പിഎൻ മാലിങ്കു നായക്ക് അന്തരിച്ചു
പാണത്തൂർ : റാണിപുരം ഉതിരക്കുളത്തെ പിഎൻ മാലിങ്കു നായക്ക് അന്തരിച്ചു. ഇന്നു പുലർച്ചെ നാലരയോടു കൂടി കുതിരക്കുളത്തെ വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോട് ജില്ല മറാട്ടി സംരക്ഷണ സമിതി വൈസ് പ്രസിഡണ്ട്, പനത്തടി പഞ്ചായത്ത് പട്ടികവർഗ്ഗ സഹകരണ സംഘം സൊസൈറ്റി പ്രസിഡണ്ട്, റാണിപുരം എഎൽപി സ്കൂൾ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: യശോദ. മക്കൾ: സുമതി, ദയാനന്ദൻ, ഡോ: ജയന്തി (എഫ്എച്ച്സി ചെങ്കള) ഗീത (ഡെന്റൽ കോളേജ് പൊയിനാച്ചി) മോഹൻരാജ്, മനോജ് കുമാർ, പരേതനായ പ്രഭാകരൻ (റിട്ടയേർഡ് എസ്ബിഐ) മരുമക്കൾ: അന്നപൂർണേശ്വരി, പുഷ്പ, രാജ്മോഹൻ പുതിയകണ്ടം, ജയപ്രകാശ് സുള്ള്യ, ഗായത്രി, മധുര, പരേതനായ ശിവപ്പ നായക്ക്. ശവസംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് ഉതിരക്കുളത്തെ വീട്ടുവളപ്പിൽ.
No comments