ജിഎസ്ടി വർധനക്കെതിരെ ലോട്ടറിത്തൊഴിലാളി മാർച്ച് ‘തകർക്കരുത് ഞങ്ങളുടെ ജീവിതം’ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്‌തു.
കാഞ്ഞങ്ങാട്“ അതിരാവിലെ മുതൽ വെയിലത്തും മഴയത്തും കിലോമീറ്ററുകൾ നടന്നാണ് ലോട്ടറി വിൽപന, മറ്റ് തൊഴിലെടുക്കാനാകില്ല. ഈ തൊഴിലെടുത്താണ് കുടുംബത്തെ പോറ്റുന്നത്, ഞാനുൾപ്പെടെയുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെ തകർക്കുകയാണ് കേന്ദ്രസർക്കാർ, ദയവുചെയ്ത് തകർക്കരുത് ഞങ്ങളെ ജീവിതം'- ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനം വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഭാഗ്യക്കുറി സംരക്ഷണ സമിതി സംഘടിപ്പിച്ച കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിൽ പങ്കെടുക്കാനെത്തിയ കയ്യൂരിലെ കെ ഭാസ്കരന്റെ വാക്കുകളിലുണ്ട് പ്രതിഷേധം. ലോട്ടറി വിൽപനക്കാരും ഏജന്റുമാരും മൊത്ത വിതരണക്കാരുമുൾപ്പെടെ ആയിരങ്ങളാണ് ലോട്ടറിത്തൊഴിലാളികളുടെയും ഏജന്റുമാരുടെയും വിവിധ യൂണിയനുകൾ ചേർന്ന് രൂപീകരിച്ച ഭാഗ്യക്കുറി സംരക്ഷണസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തത്. സിഐടിയു സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ സുകുമാരൻ(ഐഎൻടിയുസി) അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബുഎബ്രഹാം, വിവിധ ട്രേഡ്യൂണിയൻ നേതാക്കളായ കാറ്റാടി കുമാരൻ, പി പ്രഭാകരൻ, എം മധുസുദനൻ, എൻ കെ ബിജു, വി വി ഉമേശ്, എം ഗണേശ് എന്നിവർ സംസാരിച്ചു സമരസമിതി കൺവീനർ ഇ പി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
No comments