ആശാവർക്കർമാരെ സ്ഥിരപ്പെടുത്തുകയും സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും ആശാവർക്കേഴ് യൂണിയൻ സി.ഐ.ടി.യു. നീലേശ്വരം ഏരിയാ സമ്മേളനം
നീലേശ്വരം : ആശാവർക്കർമാരെ സ്ഥിരപ്പെടുത്തുകയും സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും ആശാവർക്കേഴ് യൂണിയൻ സി.ഐ.ടി.യു. നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.എ.റഹ്മാൻ ഉദ്ഘാടനം ചെയ്തു. എം. ഉഷ അദ്ധ്യക്ഷത വഹിച്ചു. ബീന.കെ.ടി രക്തസാക്ഷി പ്രമേയവും, ബീന എ. അനുശോചന പ്രമേയവും, അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഇ. രമണി, സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ, സി ഐ ടി യു ഏരിയാ പ്രസിഡന്റ് എം. കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. നിഷാ രാജീവൻ സ്വാഗതവും, ബിന്ദുവത്സൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്: ഗീത പി.വി., വൈ:പ്രസിഡന്റുമാരായി
ബിന്ദുവത്സൻ, ലിഷ എം, സെക്രട്ടറി: നിഷാരാജീവൻ, ജോ: സെക്രട്ടറിമാരായി ബീന.എ., സരോജിനി രാജേന്ദ്രൻ, ട്രഷററായി
പ്രീത പി.വി. എന്നിവരെയും തെരഞ്ഞെടുത്തു.
No comments