ചെങ്കളയിൽ വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ മയ്യിച്ചയിലെ സജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..
കാസർകോട് : ചെങ്കളയിൽ വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ മയ്യിച്ചയിലെ സജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ജില്ലാ പൊലീസ് ആസ്ഥാനം, മേൽപ്പറമ്പ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലും പൊതുദർശനത്തിന് വെച്ച മൃതദേഹം ശനിയാഴ്ച ഉച്ചയോടെ സജീഷിന്റെ പണിതീരാത്ത വീട്ടിലെത്തിച്ചു. സജീഷിന്റെ ചേതനേറ്റ ശരീരം കണ്ട് നാടുവിങ്ങിപ്പൊട്ടി. സജീഷിന്റെ ഭാര്യ ഷൈനിയും മക്കളായ ദിയയും ദേവജും അന്ത്യചുംബനം നൽകി യാത്രയാക്കി. തുടർന്ന് ജന്മനാടായ മയ്യിച്ചയിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. വൻ ജനാവലിയാണ് ഇവിടെ എത്തിയത്. പിന്നീട് വിരമലക്കുന്നിൽ ഔദ്യോഗിക പൊലീസ് ബഹുമതിയോടെ സംസ്കാരം നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം രാജഗോപാലൻ എംഎൽഎ, ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തി. ഒട്ടേറെ തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ച സജീഷ് ജില്ലയിലെ മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകുന്ന സ്ക്വാഡിലെ അഭിവാജ്യ ഘടകമായിരുന്നു. കഴിഞ്ഞദിവസം മേൽപ്പറമ്പിൽ വച്ച് എംഡിഎംഎ പിടികൂടിയപ്പോൾ രക്ഷപ്പെട്ട പ്രതിയെ തേടി കാറിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2010 മുതൽ സേനയുടെ ഭാഗമാണ് സജീഷ്,
No comments