Breaking News

ജില്ലാകളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ്

കാസർകോട്: ജില്ലാകളക്ടർ കെ ഇമ്പശേഖരന്റെ പേരിലും വ്യാജ ഫേസ്ബുക്ക് പേജ്. സംഭവത്തിൽ സൈബർ പോലീസ് അന്വഷണം ആരംഭിച്ചു. വ്യജ ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് കളക്ടർ തന്നെയാണ് സൈബർ പോലീസിൽ പരാതി നൽകിയത്. തന്റെ പേരിൽ ആരോ വ്യാജ അക്കൗണ്ട് നിർമ്മിച്ചിട്ടുണ്ടെന്ന് കളക്ടർ ഔദ്യോഗീക പേജി ലൂടെ മുന്നറിയിപ്പ് നൽകി. ദയവായി ഈ പ്രൊഫൈൽ സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്നും ബ്ലോക്ക് ചെയ്ത് ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യണമെന്നും കളക്ടർ പൊതുജനത്തോട് അഭ്യർഥിച്ചു. സമീപ കാലത്ത് ഫേക്ക് അ ക്കൗണ്ടുകളിലൂടെ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ വ ളരെ കൂടുതലാണെന്ന് പോലീസ് പറയുന്നു. വ്യാജ അക്കൗ ണ്ടുകൾ ഉപയോഗിച്ച് സുഹൃത്തുക്കളോട് പണം ചോദിക്കു ന്നത് ഉൾപ്പെടെയുള്ള ആളുകളെ പല തരത്തിൽ കബളിപ്പിക്കുന്നുണ്ട്. വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ ആക്സപ്റ്റ് ചെയ്യു ന്നതിന് മുമ്പ് അവ ഫേക്ക് അല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സൈബർ പോലീസ് അറിയിച്ചു.

No comments