പനിയെ തുടർന്ന് യുവാവ് മരിച്ചു
കോട്ടപ്പാറ : പനിയെ തുടർന്ന് ന്യൂമോണിയ പിടിപെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളൂട ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ ടി.വി.സന്തോഷിന്റെയും എം.വി ലീലയു ടെ മകൻ എം.വി ശ്രീഹരിയാണ് (21) മരിച്ചത്.കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സതേടിയിരുന്നു.ഇന്നലെ രാവിലെ വീട്ടിൽ വെച്ച് പനി കൂടിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ന്യൂമോണിയ പിടിപെട്ടതായി തെളിഞ്ഞത്.
മാവുങ്കാൽ പുതിയകണ്ടത്തെ ടെക്നോ ട്രാക്ക് ഇരുചക വാഹനസ്ഥാപനത്തിലെ ജീവനക്കാരനാണ്. സഹോദരൻ: ശ്രീ രാഗ് (രാജപുരം ടെന്റ് പയസ് കോളേജ് വിദ്യാർത്ഥിയാണ്).
No comments