Breaking News

വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്


കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ജല സംഭരണി തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ലാബ് തകർന്ന് അറുമുഖന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കോൺഗ്രീറ്റ് സ്ലാബിനും മതിലിനും അടിയിൽപ്പെട്ട അറുമുഖനെ രക്ഷപ്പെടുത്താനായില്ല. അപകടത്തിൽ മറ്റൊരു തൊഴിലാളിയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ടാങ്ക് പൊളിച്ച് നീക്കിയിരുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു.

No comments